Friday, February 8, 2019

ട്രാഫിക്ക് വാരാചരണം

  8/2/19ൽ ഞങ്ങൾ ട്രാഫിക് വാരാചരണം ആരംഭിച്ചു. അന്നേ ദിവസം ഞങ്ങൾ സ്ക്കൂൾ  പരിസരത്തു ഒരു ബോധവത്കരണ റാലി നടത്തി.ട്രാഫിക് എസ്.ഐ മുകുന്ദൻ സർ റാലി ഉദഘാടനം ചെയ്തു. വോളന്റിയേഴ്‌സ് എന്ന നിലയിൽ ഞങ്ങൾ മുകുന്ദൻ സാറിന്റെ നേതൃത്വത്തിൽ ട്രാഫിക് നിയമങ്ങൾ തെറ്റിക്കുന്നവരെ തടഞ്ഞു നിർത്തുകയും അവർക്ക് ട്രാഫിക് അധിഷ്ഠിത നിയമങ്ങൾ പറഞ്ഞു കൊടുക്കുകയും ചെയ്തു. ഞങ്ങൾ ട്രാഫിക് നിയമങ്ങൾ പാലിച്ചു വാഹനമോടിക്കുന്നവരെ മധുരം നൽകി ആദരിക്കുകയും ചെയ്തു. ഉച്ചയ്ക്ക് 2 മണിക്ക് തുടങ്ങിയ പരിപാടി വൈകീട്ട് 4:30യോടെ അവസാനിച്ചു.




No comments:

Post a Comment