23/2/19ന് ഞങ്ങൾ യെൽലോ ലൈൻ ക്യാമ്പയിൻ നടത്തി. ഞങ്ങൾ സ്കൂൾ പരിസരത്തുനിന്നും 100 യാർഡ് അകലെയായി റോഡിൽ യെൽലോ ലൈൻ വരച്ചു. സ്കൂളിൽനിന്ന് 100 യാർഡ് ഉള്ളിലും പരിസരത്തും യാതൊരു വിധ പുകയില ഉത്പന്നങ്ങളും മറ്റു ലഹരി വസ്തുക്കളും വിൽക്കാനോ വിതരണം ചെയ്യാനോ നിയമപരമായി വിലക്കുണ്ടെന്ന് യെൽലോ ലൈൻ സൂചിപ്പിക്കുന്നു.
ഞങ്ങൾ സ്കൂളിലെ ചുമരുകളിലും ലഹരിവിരുദ്ധ ബോർഡുകൾ സ്ഥാപിച്ചു. ഉച്ചയ്ക്ക് 2 മണിക്ക് തുടങ്ങിയ ക്യാമ്പയിൻ വൈകുന്നേരം 5 മണിക്ക് അവസാനിച്ചു.
No comments:
Post a Comment