Thursday, February 28, 2019
Saturday, February 23, 2019
യെൽലോ ലൈൻ ക്യാമ്പയിൻ
23/2/19ന് ഞങ്ങൾ യെൽലോ ലൈൻ ക്യാമ്പയിൻ നടത്തി. ഞങ്ങൾ സ്കൂൾ പരിസരത്തുനിന്നും 100 യാർഡ് അകലെയായി റോഡിൽ യെൽലോ ലൈൻ വരച്ചു. സ്കൂളിൽനിന്ന് 100 യാർഡ് ഉള്ളിലും പരിസരത്തും യാതൊരു വിധ പുകയില ഉത്പന്നങ്ങളും മറ്റു ലഹരി വസ്തുക്കളും വിൽക്കാനോ വിതരണം ചെയ്യാനോ നിയമപരമായി വിലക്കുണ്ടെന്ന് യെൽലോ ലൈൻ സൂചിപ്പിക്കുന്നു.
ഞങ്ങൾ സ്കൂളിലെ ചുമരുകളിലും ലഹരിവിരുദ്ധ ബോർഡുകൾ സ്ഥാപിച്ചു. ഉച്ചയ്ക്ക് 2 മണിക്ക് തുടങ്ങിയ ക്യാമ്പയിൻ വൈകുന്നേരം 5 മണിക്ക് അവസാനിച്ചു.
Thursday, February 14, 2019
വിദ്യാലയ പരിപാലനം
14/2/19ൽ എൻ എസ് എസ് വോളന്റിയേഴ്സിനെ സ്കൂളും പരിസരവും വൃത്തിയാക്കാൻ നിയോഗിച്ചു.
സ്കൂളിനടുത്തുള്ള ക്ഷേത്രത്തിലെ പൂരത്തോട് അനുബന്ധിച്ച് ആനക്ക് എഴുന്നള്ളത്തിന് സ്കൂൾ ഗ്രൗണ്ടിലൂടെ പോകുവാനായി ഞങ്ങൾ സ്കൂൾ ഗ്രൗണ്ട് വൃത്തിയാക്കി. വളരെ ശ്രമകരമായ ദൗത്യം ഞങ്ങൾ ഉച്ചക്ക് 2 മണിക്ക് തുടങ്ങി വൈകുനേരം 5 മണിയോടെ പൂർത്തിയാക്കി.
Friday, February 8, 2019
ട്രാഫിക്ക് വാരാചരണം
8/2/19ൽ ഞങ്ങൾ ട്രാഫിക് വാരാചരണം ആരംഭിച്ചു. അന്നേ ദിവസം ഞങ്ങൾ സ്ക്കൂൾ പരിസരത്തു ഒരു ബോധവത്കരണ റാലി നടത്തി.ട്രാഫിക് എസ്.ഐ മുകുന്ദൻ സർ റാലി ഉദഘാടനം ചെയ്തു. വോളന്റിയേഴ്‌സ് എന്ന നിലയിൽ ഞങ്ങൾ മുകുന്ദൻ സാറിന്റെ നേതൃത്വത്തിൽ ട്രാഫിക് നിയമങ്ങൾ തെറ്റിക്കുന്നവരെ തടഞ്ഞു നിർത്തുകയും അവർക്ക് ട്രാഫിക് അധിഷ്ഠിത നിയമങ്ങൾ പറഞ്ഞു കൊടുക്കുകയും ചെയ്തു. ഞങ്ങൾ ട്രാഫിക് നിയമങ്ങൾ പാലിച്ചു വാഹനമോടിക്കുന്നവരെ മധുരം നൽകി ആദരിക്കുകയും ചെയ്തു. ഉച്ചയ്ക്ക് 2 മണിക്ക് തുടങ്ങിയ പരിപാടി വൈകീട്ട് 4:30യോടെ അവസാനിച്ചു.
Friday, February 1, 2019
ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ്സ്
1/2/19ൽ ഉച്ചക്ക് 2.00മണിക്ക് എൻ. എസ്. എസ് ന്റെ നേതൃത്വത്തിൽ മാസ്സ് മീഡിയ ഓഫീസർ ഹരിത ദേവിയും ഡെപ്യൂട്ടി മാസ്സ് മീഡിയ ഓഫീസർ ശ്രീജ ഡി. എം പുകവലിക്കും മദ്യപാനത്തിനും എതിരായബോധവത്കരണ ക്ലാസും കൗമാരപ്രായത്തിലെ പുകവലിയും മദ്യപാനവും മൂലമുള്ള ദോഷങ്ങളെയും രോഗങ്ങളെയും പറ്റി വിശദമായി ക്ലാസ്സ് എടുത്തു. വൈകുന്നേരം 4.30ഓടെ ക്ലാസ്സ് അവസാനിച്ചു.
Subscribe to:
Posts (Atom)