Sunday, December 30, 2018
Sunday, November 25, 2018
സ്നേഹ വീട് സന്ദർശനം
25/11/18/ന് രാവിലെ 9.00മണിക്ക് ഞങ്ങൾ സ്കൂളിനടുത്തുള്ള
സ്നേഹ വീട് എന്ന വൃദ്ധസദനത്തിൽ സന്ദർശനത്തിന് പോയി. അവിടെ ഞങ്ങൾ പല ജീവിത സാഹചര്യങ്ങളിൽ നിന്നു വന്ന മുത്തശ്ശൻ മാരോടും മുത്തശ്ശിമാരോടും സംസാരിച്ചു. ഞങ്ങൾക്ക് വളരെ വലിയ അനുഭവമായിരുന്നു. ഞങ്ങൾ അവിടെ പല തരം കലാ പരിപാടികൾ അവതരിപ്പിച്ചു. അതിനുശേഷം അവരോടൊപ്പം ഇരുന്നു ഭക്ഷണം കഴിച്ചു. അവരുടെ അനുഗ്രഹം വാങ്ങിയതിനുശേഷം ഞങ്ങൾ അവിടെ നിന്നു വൈകുന്നേരം 3.00മണിക്ക് തിരിച്ചു.
സ്നേഹ വീട് എന്ന വൃദ്ധസദനത്തിൽ സന്ദർശനത്തിന് പോയി. അവിടെ ഞങ്ങൾ പല ജീവിത സാഹചര്യങ്ങളിൽ നിന്നു വന്ന മുത്തശ്ശൻ മാരോടും മുത്തശ്ശിമാരോടും സംസാരിച്ചു. ഞങ്ങൾക്ക് വളരെ വലിയ അനുഭവമായിരുന്നു. ഞങ്ങൾ അവിടെ പല തരം കലാ പരിപാടികൾ അവതരിപ്പിച്ചു. അതിനുശേഷം അവരോടൊപ്പം ഇരുന്നു ഭക്ഷണം കഴിച്ചു. അവരുടെ അനുഗ്രഹം വാങ്ങിയതിനുശേഷം ഞങ്ങൾ അവിടെ നിന്നു വൈകുന്നേരം 3.00മണിക്ക് തിരിച്ചു.
Tuesday, November 20, 2018
ദ്വിദിന മിനിക്യാമ്പ്
17/11/ 2018ൽ സപ്ത ദിന ക്യാമ്പ് മുന്നോടിയായി ഒരു ദ്വിദിന ക്യാമ്പ് സംഘടിപ്പിച്ചു. അപ്രതീക്ഷിതമായി വന്ന ഹർത്താലിനും ഞങ്ങളെ തളർത്താൻ ആയില്ല. ക്യാമ്പിന്റ ഉദ്ഘാടനം ബഹുമാനപെട്ട "ദയ "ടീച്ചർ നടത്തി. ഉദ്ഘാടന ചടങ്ങുകൾ 9.00മണി മുതൽ 10.00മണിവരെ നടത്തി.
അതിനു ശേഷം ക്യാമ്പിന്റെ ആദ്യപടിയായി ഞങ്ങൾ സ്കൂൾ ക്യാമ്പ്സ്
വൃത്തിയാക്കി. 2.00മണിമുതൽ 5.00മണിവരെ മേരി ടീച്ചറുടെ വക കരകൗശല ക്ലാസ് ലഭിച്ചു. രാത്രി 6.00മണിമുതൽ 9.00മണി വരെയും
അതിനുശേഷം 10.00മുതൽ 12.00മണി വരെയും പ്രിയപ്പെട്ട പ്രകാശ് ബാബു സാർ ഞങ്ങൾക്ക് എൻ എസ് എസ് വോളന്റിയേഴ്സിന്റെ ദൗത്യങ്ങള പറ്റിയും ഉത്തരവാദിത്യകളെ പറ്റിയും വളരെ രസകരമായി ക്ലാസ്സ് എടുത്തു.
പിറ്റേ ദിവസം ഞങ്ങൾ 6.00മണിക്ക് എഴുന്നേറ്റു. തലേ ദിവസത്തെ ഉദ്ഘടനത്തിന്റെ സ്റ്റേജും പരിസരവും ഞങ്ങൾ 9.00മണിമുതൽ 12.00മണിവരെ വൃത്തിയാക്കി. ഉച്ചക്കുശേഷം തെങ്ങോലകൊണ്ടു പലവസ്തുക്കളുണ്ടാക്കി.
പരിപാടികൾക്ക് ശേഷം ഞങ്ങൾ ക്യാമ്പിനെപറ്റി ഒരു വിലയിരുത്തൽ ക്ലാസ്സ് നടത്തുകയും സമാപന പരിപാടികൾക്ക് ശേഷം ഞങ്ങൾ വീട്ടിൽ പോവുകയും ചെയ്തു. ദ്വിദിന ക്യാമ്പ് 17/11/18 ന് ആരംഭിക്കുകയും 18/11/18ന് ഉച്ചയോടെ അവസാനിക്കുകയും ചെയ്തു.
Wednesday, November 14, 2018
ലോക പ്രേമേഹ ദിനാചരണം
NSS-ലേക്കുള്ള ആദ്യ ചുവടുവെപ്പായി നവംബർ 14ന് വില്ലടം സ്കൂൾ, ലോക പ്രേമേഹ ദിനം ആചരിച്ചു. അതിനോടനുബന്ധിച്ചുള്ള പ്രവർത്തനമായി റാലിയും നടത്തി.NSS വോളന്റിയേഴ്സ് എല്ലാവരും പ്രേമേഹ ദിനത്തോടനുബന്ധിച്ചു പ്ലക്കാർഡുകളും പോസ്റ്ററുകളും നിർമിച്ചിരുന്നു. അവരെയെല്ലാം ക്രമീകരിച്ചുകൊണ്ട് വില്ലടം NSS യൂണിറ്റ് റാലി നടത്തി.പ്രോഗ്രാം ഓഫീസർ സുനിൽ സാറും പ്രിൻസിപ്പൽ ദയ ടീച്ചറും മറ്റുമെല്ലാം റാലിയിൽ പങ്കെടുത്തിരുന്നു.ദയ ടീച്ചർ ലോഗോ ഒട്ടിച് ഉദ്ഘടനവും ഹെൽത്ത് ഇൻസ്പെക്ടർ സുരേഷ് സർ ഫ്ലാഗ് ഓഫ് ചെയ്ത് റാലി ആഹ്വാനവും ചെയ്തു.NSS ഗീതത്തോടെ പരിപാടികൾ ആരംഭിച്ചു.


ലോക പ്രേമേഹദിനത്തോടനുബന്ധിച്ച ക്ലാസ് നൽകുവാനായി ഹെൽത്ത് ഇൻസ്പെക്ടർ സുരേഷ് സർ എത്തിച്ചേർന്നിരുന്നു.ജീവിത ശൈലീ രോഗങ്ങളെ പറ്റിയും പ്രേമേഹത്തെ പറ്റിയും അദ്ദേഹം ഞങ്ങളോട് സംസാരിച്ചു.ഞങ്ങളുടെ സംശയങ്ങൾ എല്ലാം അദ്ദേഹം തീർത്തു തന്നു.
Saturday, November 3, 2018
എൻ എസ് എസ് യൂണിറ്റ് ഉദ്ഘാടനം
എൻ. എസ്.എസ് വോളണ്ടിയർ എന്ന നിലയിൽ ഞങ്ങൾക്കു വലിയ പ്രത്യേക ദിന മായിരുന്നു. ഞങ്ങളുടെ എൻ. എസ്. എസ് യൂണിറ്റിന്റെ ഉദ്ഘാടന ദിവസമായിരുന്നു. ബഹുമാനപെട്ട അജിത വിജയൻ നെല്ലി തൈ നട്ടുകൊണ്ട് ഉച്ചക്ക് 2.00മണിക്ക് ഉദ്ഘാടനം ചെയ്യ്തു. ഉദ്ഘാടന വേദി കൗണ്സിലന്മാരും മറ്റു പ്രമുഖരാലും ധന്യമായിരുന്നു. അവർ ഞങ്ങളുടെ യൂണിറ്റിനെ അനുഗ്രഹിക്കുകയും അഭിവാദ്യം ചെയ്യുകയും ചെയ്യ്തു. പരിപാടി വൈകീട്ട് 4.30ന് ദേശീയ ഗാനത്തിനു ശേഷം അവസാനിച്ചു. 1/11/18/ൽ നടന്ന പരിപാടി ഉച്ചക്ക് 1.00മണി മുതൽ 4.30തു വരെ നീണ്ടു നിന്നു.
Wednesday, October 24, 2018
സ്പെഷ്യൽ ഓറിയെന്റേഷൻ ക്ലാസ്
എൻ എസ് ആസ് വോളന്റീർസിനായി PAC അംഗമായ റസ്സൽ സാറിന്റെ ആഭിമുഖ്യത്തിൽ 24-10-2018 ഇൽ രാവിലെ 9 മണിക്ക് ഒരു സ്പെഷ്യൽ ഓറിയന്റേഷൻ ക്ലാസ് നടത്തി .എൻ എസ് എസ് പ്രസ്ഥാനത്തിൻറെ കാര്യഗൗവരവത്തെപ്പറ്റിയും അത് രൂപവത്കരിക്കപ്പെട്ട പശ്ചാത്തലത്തെപ്പറ്റിയും റസ്സൽ സർ ഞങ്ങളെ ബോധ്യപ്പെടുത്തി .

എൻ എസ് എസ് ഇന്റെ ചരിത്രത്തെപ്പറ്റിയും, എൻ എസ് എസ് ഗീതത്തെപ്പറ്റിയും, എൻ എസ് എസ് ഇലൂടെ നടപ്പിലാക്കേണ്ട പ്രവർത്തനങ്ങളെ പറ്റിയും , ഞങ്ങളോട് പറഞ്ഞു.എൻ എസ് എസ് ഇന്റെ ചിഹ്നത്തെപ്പറ്റിയും അതിന്റെ രൂപവത്കരണത്തെപ്പറ്റിയും റസ്സൽ സർ ഞങ്ങൾക്ക് വിശദമായി പറഞ്ഞു തന്നു . ഒരു വോളന്റീർ ആകുന്നതിലൂടെ ഞങ്ങളുടെ ഉത്തരവാദിത്തത്തെപ്പറ്റിയും കടമകളെ പറ്റിയും അദ്ദേഹം പറഞ്ഞു തന്നു. 2.30 മണിക്കൂർ നീണ്ടുനിന്ന ക്ലാസ് 11.30യോട് കൂടി അവസാനിച്ചതുകൊണ്ട് ഞങ്ങൾ എല്ലാവരും പിരിഞ്ഞു .
Monday, October 22, 2018
എൻ എസ് എസ്നെ പറ്റിയുള്ള ബോധവത്കരണ ക്ലാസ്
എൻ എസ് എസ് ഇലേക്കുള്ള വോളന്റീർസിനെ തിരഞ്ഞെടുക്കുന്നതിന്റെ ഭാഗമായി 22-10-2018 ഉച്ചക്ക് 2 മണിക്ക് പ്രോഗ്രാം ഓഫീസർ സുനിൽ സർ ഒരു ക്ലാസ് സംഘടിപ്പിച്ചു . എൻ എസ് എസ് എന്ന പ്രസ്ഥാനം എന്താണെന്നും എന്തിനാണെന്നും , ഒരു എൻ എസ് എസ് വോളന്റീർ എന്താണെന്നും എങ്ങനെയായിരിക്കണമെന്നും സർ ഞങ്ങളോട് പറഞ്ഞു .
എൻ എസ് എസ് ഇന്റെ ആരംഭത്തെപ്പറ്റിയും എൻ എസ് എസ് ലൂടെ ചെയേണ്ട പ്രവർത്തനങ്ങളെപ്പറ്റിയും ഒരു ലഘു രൂപം സർ ഞങ്ങൾക്ക് നൽകി.അന്നേ ദിവസം ആ ക്ലാസ്സിൽ 80 കുട്ടികൾ പങ്കെടുത്തിരുന്നു . ഒരു കാരണവശാലും ഒരു കുട്ടിയും മാർക്കിന് വേണ്ടി എൻ എസ് എസ് ഇൽ ചേരരുതെന്ന് സുനിൽ സർ ഞങ്ങളെ പ്രത്യേകം ഓർമിപ്പിച്ചു . രണ്ട് മണിക്കൂർ നീണ്ടുനിന്ന ക്ലാസ് വൈകിട്ട് 4 മണിയോടെ അവസാനിച്ചു.
Subscribe to:
Posts (Atom)




















