എൻ എസ് എസ് ഇലേക്കുള്ള വോളന്റീർസിനെ തിരഞ്ഞെടുക്കുന്നതിന്റെ ഭാഗമായി 22-10-2018 ഉച്ചക്ക് 2 മണിക്ക് പ്രോഗ്രാം ഓഫീസർ സുനിൽ സർ ഒരു ക്ലാസ് സംഘടിപ്പിച്ചു . എൻ എസ് എസ് എന്ന പ്രസ്ഥാനം എന്താണെന്നും എന്തിനാണെന്നും , ഒരു എൻ എസ് എസ് വോളന്റീർ എന്താണെന്നും എങ്ങനെയായിരിക്കണമെന്നും സർ ഞങ്ങളോട് പറഞ്ഞു .
എൻ എസ് എസ് ഇന്റെ ആരംഭത്തെപ്പറ്റിയും എൻ എസ് എസ് ലൂടെ ചെയേണ്ട പ്രവർത്തനങ്ങളെപ്പറ്റിയും ഒരു ലഘു രൂപം സർ ഞങ്ങൾക്ക് നൽകി.അന്നേ ദിവസം ആ ക്ലാസ്സിൽ 80 കുട്ടികൾ പങ്കെടുത്തിരുന്നു . ഒരു കാരണവശാലും ഒരു കുട്ടിയും മാർക്കിന് വേണ്ടി എൻ എസ് എസ് ഇൽ ചേരരുതെന്ന് സുനിൽ സർ ഞങ്ങളെ പ്രത്യേകം ഓർമിപ്പിച്ചു . രണ്ട് മണിക്കൂർ നീണ്ടുനിന്ന ക്ലാസ് വൈകിട്ട് 4 മണിയോടെ അവസാനിച്ചു.
No comments:
Post a Comment