NSS-ലേക്കുള്ള ആദ്യ ചുവടുവെപ്പായി നവംബർ 14ന് വില്ലടം സ്‌കൂൾ, ലോക പ്രേമേഹ ദിനം ആചരിച്ചു. അതിനോടനുബന്ധിച്ചുള്ള പ്രവർത്തനമായി റാലിയും നടത്തി.NSS വോളന്റിയേഴ്‌സ് എല്ലാവരും പ്രേമേഹ ദിനത്തോടനുബന്ധിച്ചു പ്ലക്കാർഡുകളും പോസ്റ്ററുകളും നിർമിച്ചിരുന്നു. അവരെയെല്ലാം ക്രമീകരിച്ചുകൊണ്ട് വില്ലടം NSS യൂണിറ്റ് റാലി നടത്തി.പ്രോഗ്രാം ഓഫീസർ സുനിൽ സാറും പ്രിൻസിപ്പൽ ദയ ടീച്ചറും മറ്റുമെല്ലാം റാലിയിൽ പങ്കെടുത്തിരുന്നു.ദയ ടീച്ചർ ലോഗോ ഒട്ടിച് ഉദ്ഘടനവും ഹെൽത്ത് ഇൻസ്‌പെക്ടർ സുരേഷ് സർ ഫ്ലാഗ് ഓഫ് ചെയ്ത് റാലി ആഹ്വാനവും ചെയ്തു.NSS ഗീതത്തോടെ പരിപാടികൾ ആരംഭിച്ചു.



ലോക പ്രേമേഹദിനത്തോടനുബന്ധിച്ച ക്ലാസ് നൽകുവാനായി ഹെൽത്ത് ഇൻസ്‌പെക്ടർ സുരേഷ് സർ എത്തിച്ചേർന്നിരുന്നു.ജീവിത ശൈലീ രോഗങ്ങളെ പറ്റിയും പ്രേമേഹത്തെ പറ്റിയും അദ്ദേഹം ഞങ്ങളോട് സംസാരിച്ചു.ഞങ്ങളുടെ സംശയങ്ങൾ എല്ലാം അദ്ദേഹം തീർത്തു തന്നു.
No comments:
Post a Comment