17/11/ 2018ൽ സപ്ത ദിന ക്യാമ്പ് മുന്നോടിയായി ഒരു ദ്വിദിന ക്യാമ്പ് സംഘടിപ്പിച്ചു. അപ്രതീക്ഷിതമായി വന്ന ഹർത്താലിനും ഞങ്ങളെ തളർത്താൻ ആയില്ല. ക്യാമ്പിന്റ ഉദ്‌ഘാടനം ബഹുമാനപെട്ട "ദയ "ടീച്ചർ നടത്തി. ഉദ്‌ഘാടന ചടങ്ങുകൾ 9.00മണി മുതൽ 10.00മണിവരെ നടത്തി.
അതിനു ശേഷം ക്യാമ്പിന്റെ ആദ്യപടിയായി ഞങ്ങൾ സ്കൂൾ ക്യാമ്പ്സ്
വൃത്തിയാക്കി. 2.00മണിമുതൽ 5.00മണിവരെ മേരി ടീച്ചറുടെ വക കരകൗശല ക്ലാസ് ലഭിച്ചു. രാത്രി 6.00മണിമുതൽ 9.00മണി വരെയും
അതിനുശേഷം 10.00മുതൽ 12.00മണി വരെയും പ്രിയപ്പെട്ട പ്രകാശ് ബാബു സാർ ഞങ്ങൾക്ക് എൻ എസ് എസ് വോളന്റിയേഴ്സിന്റെ ദൗത്യങ്ങള പറ്റിയും ഉത്തരവാദിത്യകളെ പറ്റിയും വളരെ രസകരമായി ക്ലാസ്സ് എടുത്തു.
പിറ്റേ ദിവസം ഞങ്ങൾ 6.00മണിക്ക് എഴുന്നേറ്റു. തലേ ദിവസത്തെ ഉദ്ഘടനത്തിന്റെ സ്റ്റേജും പരിസരവും ഞങ്ങൾ 9.00മണിമുതൽ 12.00മണിവരെ വൃത്തിയാക്കി. ഉച്ചക്കുശേഷം തെങ്ങോലകൊണ്ടു പലവസ്തുക്കളുണ്ടാക്കി.
പരിപാടികൾക്ക് ശേഷം ഞങ്ങൾ ക്യാമ്പിനെപറ്റി ഒരു വിലയിരുത്തൽ ക്ലാസ്സ് നടത്തുകയും സമാപന പരിപാടികൾക്ക് ശേഷം ഞങ്ങൾ വീട്ടിൽ പോവുകയും ചെയ്തു. ദ്വിദിന ക്യാമ്പ് 17/11/18 ന് ആരംഭിക്കുകയും 18/11/18ന് ഉച്ചയോടെ അവസാനിക്കുകയും ചെയ്തു.
No comments:
Post a Comment