സ്കൂളിലെ അടുത്ത എൻ എസ് എസ് യൂണിറ്റ് വോളന്റീർസിനെ പ്ലസ് വണ്ണിൽ നിന്ന് കുട്ടികളെ തിരഞ്ഞെടുക്കുന്നതിൽ പകെടുകാൻ സാധിച്ചു. അതിനു ശേഷം സ്കൂൾ പരിസരം വൃത്തിയാകാൻ സാധിച്ചു.
യോഗാദിനത്തോടനുബന്ധിച്ച് സൗഖ്യം എന്ന ചിന്തയോടെ ഞങ്ങൾ യോഗ അധ്യാപകനായ സുബാഷ് സാറിന്റെ ക്ലാസ്സിൽ പങ്കെടുത്തു. യോഗയെ അടുത്ത് അറിയുകയും അതിന്റെ ആവശ്യകതെയെ പറ്റി മനസിലാക്കുകയും ചെയ്തു.
വായനാപക്ഷാചരണത്തിന്റെ ഭാഗമായി ഞങ്ങൾ സാഹിത്യ പ്രശ്നോത്തരി മത്സരം സംഘടിപ്പിച്ചു.ഓരോ ദിവസവും ഓരോ വോളന്ടീയേറെ ചോദ്യങ്ങൾ ഉണ്ടാകുവാൻ ചുമതല പെടുത്തി.മത്സരം 6 ദിവസങ്ങളിലായി നടത്തി.
വായനാപക്ഷാചരണം ഞങ്ങൾ ആരംഭിച്ചു. അതിന്റെ ഭാഗമായി ഞങ്ങൾ നിർമിച്ച പേപ്പർ പേന ഹൈ സ്കൂൾ വിദ്യാർത്ഥികൾക്ക് വിതരണം ചെയാനുള്ള പരിപാടി ബെന്നി സർ ഉദഘാടനം ചെയ്തു.