Sunday, November 25, 2018

സ്നേഹ വീട് സന്ദർശനം

25/11/18/ന് രാവിലെ 9.00മണിക്ക്  ഞങ്ങൾ സ്കൂളിനടുത്തുള്ള 
സ്നേഹ വീട് എന്ന  വൃദ്ധസദനത്തിൽ സന്ദർശനത്തിന്  പോയി. അവിടെ ഞങ്ങൾ പല ജീവിത സാഹചര്യങ്ങളിൽ നിന്നു വന്ന മുത്തശ്ശൻ മാരോടും മുത്തശ്ശിമാരോടും സംസാരിച്ചു. ഞങ്ങൾക്ക് വളരെ വലിയ അനുഭവമായിരുന്നു. ഞങ്ങൾ അവിടെ പല തരം കലാ പരിപാടികൾ അവതരിപ്പിച്ചു. അതിനുശേഷം അവരോടൊപ്പം ഇരുന്നു ഭക്ഷണം കഴിച്ചു. അവരുടെ  അനുഗ്രഹം വാങ്ങിയതിനുശേഷം ഞങ്ങൾ അവിടെ  നിന്നു വൈകുന്നേരം 3.00മണിക്ക് തിരിച്ചു.  






Tuesday, November 20, 2018

ദ്വിദിന മിനിക്യാമ്പ്

17/11/ 2018ൽ  സപ്ത ദിന ക്യാമ്പ്  മുന്നോടിയായി  ഒരു ദ്വിദിന ക്യാമ്പ് സംഘടിപ്പിച്ചു. അപ്രതീക്ഷിതമായി വന്ന ഹർത്താലിനും ഞങ്ങളെ തളർത്താൻ ആയില്ല. ക്യാമ്പിന്റ ഉദ്‌ഘാടനം ബഹുമാനപെട്ട  "ദയ "ടീച്ചർ നടത്തി. ഉദ്‌ഘാടന ചടങ്ങുകൾ 9.00മണി മുതൽ 10.00മണിവരെ നടത്തി. 


അതിനു ശേഷം ക്യാമ്പിന്റെ ആദ്യപടിയായി ഞങ്ങൾ സ്കൂൾ ക്യാമ്പ്സ് 
വൃത്തിയാക്കി. 2.00മണിമുതൽ 5.00മണിവരെ മേരി ടീച്ചറുടെ വക കരകൗശല ക്ലാസ് ലഭിച്ചു. രാത്രി 6.00മണിമുതൽ 9.00മണി വരെയും 
അതിനുശേഷം 10.00മുതൽ 12.00മണി വരെയും പ്രിയപ്പെട്ട പ്രകാശ് ബാബു സാർ ഞങ്ങൾക്ക് എൻ എസ് എസ് വോളന്റിയേഴ്സിന്റെ  ദൗത്യങ്ങള പറ്റിയും ഉത്തരവാദിത്യകളെ പറ്റിയും വളരെ രസകരമായി ക്ലാസ്സ്‌ എടുത്തു. 










പിറ്റേ ദിവസം ഞങ്ങൾ 6.00മണിക്ക് എഴുന്നേറ്റു. തലേ ദിവസത്തെ ഉദ്ഘടനത്തിന്റെ സ്റ്റേജും പരിസരവും ഞങ്ങൾ 9.00മണിമുതൽ 12.00മണിവരെ വൃത്തിയാക്കി.  ഉച്ചക്കുശേഷം തെങ്ങോലകൊണ്ടു പലവസ്തുക്കളുണ്ടാക്കി.





പരിപാടികൾക്ക് ശേഷം ഞങ്ങൾ ക്യാമ്പിനെപറ്റി ഒരു വിലയിരുത്തൽ ക്ലാസ്സ്‌ നടത്തുകയും സമാപന പരിപാടികൾക്ക് ശേഷം ഞങ്ങൾ വീട്ടിൽ പോവുകയും ചെയ്തു. ദ്വിദിന ക്യാമ്പ് 17/11/18 ന് ആരംഭിക്കുകയും 18/11/18ന് ഉച്ചയോടെ അവസാനിക്കുകയും ചെയ്തു.



















Wednesday, November 14, 2018

ലോക പ്രേമേഹ ദിനാചരണം

NSS-ലേക്കുള്ള ആദ്യ ചുവടുവെപ്പായി നവംബർ 14ന് വില്ലടം സ്‌കൂൾ, ലോക പ്രേമേഹ ദിനം ആചരിച്ചു. അതിനോടനുബന്ധിച്ചുള്ള പ്രവർത്തനമായി റാലിയും നടത്തി.NSS വോളന്റിയേഴ്‌സ്  എല്ലാവരും പ്രേമേഹ ദിനത്തോടനുബന്ധിച്ചു പ്ലക്കാർഡുകളും  പോസ്റ്ററുകളും നിർമിച്ചിരുന്നു. അവരെയെല്ലാം ക്രമീകരിച്ചുകൊണ്ട് വില്ലടം NSS യൂണിറ്റ് റാലി നടത്തി.പ്രോഗ്രാം ഓഫീസർ സുനിൽ സാറും പ്രിൻസിപ്പൽ ദയ ടീച്ചറും മറ്റുമെല്ലാം റാലിയിൽ പങ്കെടുത്തിരുന്നു.ദയ ടീച്ചർ ലോഗോ ഒട്ടിച് ഉദ്ഘടനവും ഹെൽത്ത് ഇൻസ്‌പെക്ടർ സുരേഷ്  സർ ഫ്ലാഗ് ഓഫ് ചെയ്ത് റാലി ആഹ്വാനവും ചെയ്തു.NSS ഗീതത്തോടെ പരിപാടികൾ ആരംഭിച്ചു.
                                                                                                                                  
                                       
ലോക പ്രേമേഹദിനത്തോടനുബന്ധിച്ച ക്ലാസ് നൽകുവാനായി ഹെൽത്ത് ഇൻസ്‌പെക്ടർ സുരേഷ് സർ എത്തിച്ചേർന്നിരുന്നു.ജീവിത ശൈലീ രോഗങ്ങളെ പറ്റിയും പ്രേമേഹത്തെ പറ്റിയും അദ്ദേഹം ഞങ്ങളോട് സംസാരിച്ചു.ഞങ്ങളുടെ സംശയങ്ങൾ എല്ലാം അദ്ദേഹം തീർത്തു തന്നു.





Saturday, November 3, 2018

എൻ എസ് എസ് യൂണിറ്റ് ഉദ്‌ഘാടനം

എൻ. എസ്.എസ് വോളണ്ടിയർ എന്ന നിലയിൽ ഞങ്ങൾക്കു വലിയ പ്രത്യേക ദിന മായിരുന്നു. ഞങ്ങളുടെ എൻ. എസ്. എസ് യൂണിറ്റിന്റെ ഉദ്‌ഘാടന ദിവസമായിരുന്നു. ബഹുമാനപെട്ട അജിത വിജയൻ നെല്ലി തൈ നട്ടുകൊണ്ട് ഉച്ചക്ക് 2.00മണിക്ക് ഉദ്‌ഘാടനം ചെയ്യ്തു. ഉദ്‌ഘാടന വേദി കൗണ്സിലന്മാരും മറ്റു പ്രമുഖരാലും ധന്യമായിരുന്നു. അവർ ഞങ്ങളുടെ യൂണിറ്റിനെ അനുഗ്രഹിക്കുകയും അഭിവാദ്യം ചെയ്യുകയും ചെയ്യ്തു. പരിപാടി വൈകീട്ട് 4.30ന് ദേശീയ ഗാനത്തിനു ശേഷം അവസാനിച്ചു. 1/11/18/ൽ നടന്ന പരിപാടി ഉച്ചക്ക് 1.00മണി മുതൽ 4.30തു വരെ നീണ്ടു നിന്നു.