Friday, July 19, 2019

വയറെരിയുന്നവരുടെ മനം നിറക്കാനായ്

വില്ലടം എൻ എസ് എസ് യൂണിറ്റിന്റെ സംരംഭങ്ങളിൽ മഹത്തരമായ ഒരു ആരംഭമാണ് പൊതിച്ചോർ വിതരണം. ഞങ്ങൾ സ്കൂളിലെ കുട്ടികളോട് ഓരോ പൊതിച്ചോർ വീതം കൊണ്ടുവരാനായി പറഞ്ഞു. അത് ഞങ്ങൾ ശേഖരിക്കുകയും തൃശ്ശൂരിലെ ACTS എന്ന സ്ഥാപനത്തിന് കൈമാറുകയും ചെയ്തു. അതിനുശേഷം ഞങ്ങൾ അവിടത്തെ പാലിയേറ്റീവ് കെയർ സന്ദർശിക്കുകയും അവിടത്തെ പോരാളികളുമായി സംവദിക്കുകയും ചെയ്തു. ഇനി എല്ലാ ആഴ്ചയും തിങ്കളാഴ്ച ദിവസം പൊതിച്ചോർ വിതരണം നടത്തുവാൻ ഞങ്ങൾ തീരുമാനിച്ചു.



No comments:

Post a Comment