Monday, July 29, 2019

പൊതിച്ചോർ വിതരണം

സ്കൂളിലെ കുട്ടികളിൽ നിന്ന് പൊതിച്ചോർ ശേഖരിച്ചു പാക്ക് ചെയ്ത് വച്ചു.





Friday, July 26, 2019

ഓണത്തിനെ വരവേൽക്കാനായി

ഞങ്ങൾ സ്കൂളിൽ ജെണ്ടുമല്ലി കൃഷിക്കായി നിലമൊരുക്കി.


Saturday, July 20, 2019

കാവ് സംരക്ഷണം

കാവ് സംരക്ഷണത്തിന്റെ ഭാഗമായി സ്നേഹവീടിന് ചുറ്റുമുള്ള കാവിൽ ഞങ്ങൾ മരങ്ങൾ നട്ടു പിടിപ്പിച്ചു.


Friday, July 19, 2019

വയറെരിയുന്നവരുടെ മനം നിറക്കാനായ്

വില്ലടം എൻ എസ് എസ് യൂണിറ്റിന്റെ സംരംഭങ്ങളിൽ മഹത്തരമായ ഒരു ആരംഭമാണ് പൊതിച്ചോർ വിതരണം. ഞങ്ങൾ സ്കൂളിലെ കുട്ടികളോട് ഓരോ പൊതിച്ചോർ വീതം കൊണ്ടുവരാനായി പറഞ്ഞു. അത് ഞങ്ങൾ ശേഖരിക്കുകയും തൃശ്ശൂരിലെ ACTS എന്ന സ്ഥാപനത്തിന് കൈമാറുകയും ചെയ്തു. അതിനുശേഷം ഞങ്ങൾ അവിടത്തെ പാലിയേറ്റീവ് കെയർ സന്ദർശിക്കുകയും അവിടത്തെ പോരാളികളുമായി സംവദിക്കുകയും ചെയ്തു. ഇനി എല്ലാ ആഴ്ചയും തിങ്കളാഴ്ച ദിവസം പൊതിച്ചോർ വിതരണം നടത്തുവാൻ ഞങ്ങൾ തീരുമാനിച്ചു.



Sunday, July 14, 2019

വീടുകളിൽ അടുക്കളത്തോട്ട നിർമാണം

ഞങ്ങൾ ഹരിതഗ്രാമത്തിൽ പോവുകയും അവിടത്തെ വീടുകളിൽ വീട്ടുകാരുടെ സമ്മതപ്രകാരം പച്ചക്കറിത്തോട്ടം നിർമിച്ച് കൊടുക്കുകയും ചെയ്തു.

Saturday, July 13, 2019

അടുക്കളത്തോട്ട നിർമാണം

എലാ വോളന്റിയേഴ്‌സും സ്നേഹവീട്ടിൽ എത്തിച്ചേരുകയും  അവിടത്തെ പറമ്പ് വൃത്തിയാക്കുകയും ചെയ്തു.അതിനുശേഷം അടുക്കളത്തോട്ടം നിർമാണം ആരംഭിക്കുകയും, വളരെ സമയമെടുത്തു അത് പൂർത്തിയാക്കുകയും ചെയ്തു.





Friday, July 12, 2019

വരവേൽപ്പ്

എൻ എസ് എസ് കുടുംബത്തിന്റെ ഭാഗമായ പുതിയ വോളന്റിയേഴ്സിനെ ഞങ്ങൾ മരത്തൈകൾ നൽകി വരവേറ്റു




Thursday, July 11, 2019

വനവത്കരണം

ഞങ്ങൾ വനവൽക്കരണത്തിന് ഭാഗമായി സ്നേഹവീട്ടിൽ പോയി ചപ്പുചവറുകൾ മാറ്റുകയും മരങ്ങൾ നട്ടുപിടിപികുകയും ചെയ്തു.