Wednesday, October 24, 2018

സ്പെഷ്യൽ ഓറിയെന്റേഷൻ ക്ലാസ്


എൻ  എസ്  ആസ്  വോളന്റീർസിനായി  PAC അംഗമായ  റസ്സൽ  സാറിന്റെ  ആഭിമുഖ്യത്തിൽ  24-10-2018 ഇൽ രാവിലെ  9 മണിക്ക്  ഒരു സ്പെഷ്യൽ ഓറിയന്റേഷൻ  ക്ലാസ്  നടത്തി .എൻ  എസ്  എസ്  പ്രസ്ഥാനത്തിൻറെ  കാര്യഗൗവരവത്തെപ്പറ്റിയും  അത് രൂപവത്കരിക്കപ്പെട്ട  പശ്ചാത്തലത്തെപ്പറ്റിയും  റസ്സൽ  സർ ഞങ്ങളെ  ബോധ്യപ്പെടുത്തി .
















എൻ  എസ്  എസ് ഇന്റെ  ചരിത്രത്തെപ്പറ്റിയും, എൻ  എസ്  എസ്  ഗീതത്തെപ്പറ്റിയും,  എൻ  എസ്  എസ് ഇലൂടെ  നടപ്പിലാക്കേണ്ട  പ്രവർത്തനങ്ങളെ പറ്റിയും , ഞങ്ങളോട് പറഞ്ഞു.എൻ  എസ്  എസ്  ഇന്റെ ചിഹ്നത്തെപ്പറ്റിയും  അതിന്റെ രൂപവത്കരണത്തെപ്പറ്റിയും  റസ്സൽ സർ  ഞങ്ങൾക്ക്  വിശദമായി  പറഞ്ഞു തന്നു . ഒരു വോളന്റീർ  ആകുന്നതിലൂടെ  ഞങ്ങളുടെ  ഉത്തരവാദിത്തത്തെപ്പറ്റിയും  കടമകളെ പറ്റിയും  അദ്ദേഹം  പറഞ്ഞു  തന്നു. 2.30 മണിക്കൂർ  നീണ്ടുനിന്ന ക്ലാസ്  11.30യോട്  കൂടി  അവസാനിച്ചതുകൊണ്ട്  ഞങ്ങൾ എല്ലാവരും പിരിഞ്ഞു .

Monday, October 22, 2018

എൻ എസ് എസ്നെ പറ്റിയുള്ള ബോധവത്കരണ ക്ലാസ്

എൻ എസ് എസ്  ഇലേക്കുള്ള  വോളന്റീർസിനെ  തിരഞ്ഞെടുക്കുന്നതിന്റെ ഭാഗമായി  22-10-2018  ഉച്ചക്ക് 2 മണിക്ക്  പ്രോഗ്രാം  ഓഫീസർ  സുനിൽ  സർ ഒരു ക്ലാസ്  സംഘടിപ്പിച്ചു . എൻ  എസ്  എസ് എന്ന പ്രസ്ഥാനം  എന്താണെന്നും  എന്തിനാണെന്നും , ഒരു എൻ  എസ്  എസ്  വോളന്റീർ  എന്താണെന്നും എങ്ങനെയായിരിക്കണമെന്നും  സർ  ഞങ്ങളോട്  പറഞ്ഞു .

 എൻ  എസ്  എസ് ഇന്റെ ആരംഭത്തെപ്പറ്റിയും  എൻ  എസ്  എസ് ലൂടെ ചെയേണ്ട പ്രവർത്തനങ്ങളെപ്പറ്റിയും ഒരു ലഘു രൂപം  സർ ഞങ്ങൾക്ക് നൽകി.അന്നേ  ദിവസം ആ ക്ലാസ്സിൽ  80   കുട്ടികൾ പങ്കെടുത്തിരുന്നു . ഒരു കാരണവശാലും ഒരു  കുട്ടിയും  മാർക്കിന്  വേണ്ടി  എൻ  എസ്  എസ് ഇൽ  ചേരരുതെന്ന്  സുനിൽ സർ  ഞങ്ങളെ പ്രത്യേകം  ഓർമിപ്പിച്ചു . രണ്ട്  മണിക്കൂർ  നീണ്ടുനിന്ന  ക്ലാസ്  വൈകിട്ട്  4  മണിയോടെ  അവസാനിച്ചു.