"പോക്സോനിയമവും വിദ്യാർത്ഥികളും" എന്ന വിഷയത്തെ പറ്റി വിയ്യൂർ സബ്ബ് ഇൻസ്‌പെക്ടർ കെ. എൻ ജയചന്ദ്രൻ സർ ക്ലാസ്സ് എടുത്തു തന്നു. പോക്സോ നിയമം എന്താണെന്നും അതിന്റെ ശിക്ഷകൾ എന്താണെന്നും ആ നിയമത്തിന്റെ പ്രാധാന്യത്തെ പറ്റിയും ആ ക്ലാസ്സിൽ പറഞ്ഞു.
തൃശൂർ ഗവെർന്മെന്റ് കോളേജിൽ നടന്ന കായികോത്സവത്തിന്റെ ആവശ്യങ്ങൾക്കായി എൻ എസ് എസ് വോളന്റീർസ് നിയോഗിക്കപ്പെട്ടു.
വോളന്റീയർമാരായി ഒക്ടോബർ 29,30 നവംബർ 4,5 ദിവസങ്ങളിൽ കോളേജിൽ പോയി.
സ്കൂളിൽ യൂത്ത് ഫെസ്റ്റിവൽ നടക്കുന്നതിന്റെ ഭാഗമായി ഒരു താത്കാലിക കാന്റ്റീൻ സ്ഥാപിക്കുകയും സ്കൂൾ വിദ്യാർത്ഥികൾക്ക് മിതമായ നിരക്കിൽ ലഘുഭക്ഷണം നൽകുകയും ചെയ്തു. അതോടൊപ്പം സ്കൂളിൽ വോളണ്ടീയരായി കാര്യപരിപാടികൾ നടത്തുകയും ചെയ്തു.