അതിതീവ്ര പ്രളയവും കാലവർഷവും മൂലം നശിച്ച പോയ കൊച്ചമ്മിണി ചേച്ചിയുടെ വീട് പുനർനിർമിക്കുവാൻ എൻ എസ് എസ് വോളന്റിയേഴ്‌സ് നിർദേശിക്കപ്പെട്ടു. വീടിന്റെ പൊളിഞ്ഞ ഭാഗം പൂർണമായി നികത്തി കൊണ്ട് ഞങ്ങൾ അതിനു തുടക്കം കുറിച്ചു.
ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവർക്കായി ഞങ്ങൾ സ്കൂളിന്റെ അടുത്തുള്ള വീടുകളിൽ നിന്ന് ആവശ്യസാധനകൾ ശേഖരിച്ചു. മൊത്തമായി സമാഹരിച്ച സാധനങ്ങൾ എൻ എസ് എസ് ക്ലസ്റ്ററിനു എത്തിച്ചുകൊടുത്തു.
പ്രളയക്കെടുതിയിൽ ഒരു കൈത്താങ്ങായി ഞങ്ങൾ ദുരിതാശ്വാസ ക്യാമ്പിൽ പോവുകയും അവിടത്തെ പരിസരം വൃത്തിയാക്കുകയും ചെയ്തു. അവിടത്തെ അഭയാർഥികൾക്കു ഭക്ഷണം വിതരണം ചെയ്യുകയും പ്രളയബാധിതർക്ക് ആശ്വാസം പകരുകയും ചെയ്തു.