Thursday, November 21, 2019

ആർത്തവശുചിത്വം കൗമാരം

"ആർത്തവശുചിത്വം" എന്നതിനെപ്പറ്റി പെൺകുട്ടികൾക്ക് പ്രിയ മേടം ക്ലാസ്സ് എടുത്തു തന്നു.



"ആൺകുട്ടികളും കൗമാരവും"  എന്നതിനെ പറ്റി ആൺകുട്ടികൾക്ക്‌ ഹെൽത്ത്‌ ഇൻസ്‌പെക്ടർ സുഭാഷ് സർ  ക്ലാസ്സ് എടുത്ത് കൊടുത്തു.


Saturday, November 16, 2019

ഖരമാലിന്യശേഖരണം

സ്കൂൾ പ്ലാസ്റ്റിക് മാലിന്യ വിമുക്തമാക്കുന്നതിന് ഞങ്ങൾ സ്കൂൾ പരിസരത്തുള്ള എല്ലാ പ്ലാസ്റ്റിക് മാലിന്യവും ശേഖരിച്ച്, അത് കോർപറേഷന് കൈമാറി.




Tuesday, November 5, 2019

കായികോത്സവത്തിനും എൻ എസ് എസ്

തൃശൂർ ഗവെർന്മെന്റ് കോളേജിൽ നടന്ന കായികോത്സവത്തിന്റെ ആവശ്യങ്ങൾക്കായി എൻ എസ് എസ് വോളന്റീർസ് നിയോഗിക്കപ്പെട്ടു.
വോളന്റീയർമാരായി ഒക്ടോബർ 29,30 നവംബർ 4,5 ദിവസങ്ങളിൽ കോളേജിൽ പോയി.




Friday, November 1, 2019

നേത്രപരിശോധന ക്യാമ്പ്

Dr. റാണി മേനോൻ ഐ ക്ലിനിക്കിന്റെ ആഭിമുഖ്യത്തിൽ സ്കൂളിൽ എല്ലാ വിദ്യാർത്ഥികൾക്കും  സൗജന്യ നേത്ര പരിശോധന നടത്തി.




Saturday, October 5, 2019

കാന്റ്റീൻ നടത്തിപ്പും കാര്യപരിപാടികളും

സ്കൂളിൽ യൂത്ത് ഫെസ്റ്റിവൽ നടക്കുന്നതിന്റെ ഭാഗമായി ഒരു താത്കാലിക കാന്റ്റീൻ സ്ഥാപിക്കുകയും സ്കൂൾ വിദ്യാർത്ഥികൾക്ക് മിതമായ നിരക്കിൽ ലഘുഭക്ഷണം നൽകുകയും ചെയ്തു. അതോടൊപ്പം സ്കൂളിൽ വോളണ്ടീയരായി കാര്യപരിപാടികൾ നടത്തുകയും ചെയ്തു.



Thursday, October 3, 2019

സേവനവാരാചരണം

ഗാന്ധിജയന്തിക്ക് ശേഷം ഞങ്ങൾ സേവനവാരം നടത്താൻ തീരുമാനിക്കുകയും അതനുസരിച്ചു സ്കൂളും പരിസരവും വൃത്തിയാക്കുകയും ചെയ്തു.

Wednesday, October 2, 2019

ഗാന്ധിജയന്തിയും വയോജന സർവേയും

വയോജന സർവ്വേ എടുക്കുന്നതിന്റെ ഭാഗമായി ഞങ്ങൾ ഹരിതഗ്രാമത്തിൽ ചെല്ലുകയും സർവ്വേ നടത്തുകയും ചെയ്തു.
അതിനുശേഷം ഉച്ചയോടെ ഞങ്ങൾ സ്കൂളിലെ ഗാന്ധിശിലയും പരിസരവും  വൃത്തിയാക്കുകയും ചെയ്തു.