Saturday, August 31, 2019

കല്ല് എത്തിക്കൽ

വീട് നിർമാണത്തിന് ആവശ്യമായ കല്ലുകൾ ഞങ്ങൾ സ്കൂളിൽ നിന്നും വരി  വരിയായി നിന്നുകൊണ്ട് ശേഖരിച്ച് വീടുനിര്മാണത്തിനായി എത്തിച്ചു കൊടുത്തു.






Tuesday, August 27, 2019

വസന്തത്തെ വരവേൽക്കാൻ

ചെടി നടുന്നതിനായി ഒരുക്കിവച്ച മണ്ണിൽ ഞങ്ങൾ ചെണ്ടുമല്ലി തൈകൾ നട്ടുപിടിപ്പിച്ചു.




Saturday, August 17, 2019

പടി പടിയായി

കൊച്ചമ്മിണി ചേച്ചിയുടെ വീട് നിർമാണത്തിന്റെ ഭാഗമായി തറ ഇടുന്നതിനായി തറ ഒരുക്കി.


Friday, August 16, 2019

വീട് പുനർനിർമാണം

അതിതീവ്ര പ്രളയവും കാലവർഷവും മൂലം നശിച്ച പോയ കൊച്ചമ്മിണി ചേച്ചിയുടെ വീട് പുനർനിർമിക്കുവാൻ എൻ എസ്  എസ് വോളന്റിയേഴ്‌സ് നിർദേശിക്കപ്പെട്ടു. വീടിന്റെ പൊളിഞ്ഞ ഭാഗം പൂർണമായി നികത്തി കൊണ്ട് ഞങ്ങൾ അതിനു തുടക്കം കുറിച്ചു.



Wednesday, August 14, 2019

ക്ലോറിനേഷൻ

പ്രളയം മൂലം മലിനമായ കിണറുകൾ വീടുകളിൽ പോയി ക്ലോറിനയ്റ്റ്  ചെയ്യുകയും, അതുമൂലം വെള്ളം കയറിയ വീടുകൾ വൃത്തിയാക്കുകയും ചെയ്തു.



Tuesday, August 13, 2019

ഒന്നായ് നമ്മുക്കതിജീവിക്കാം

ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവർക്കായി ഞങ്ങൾ സ്കൂളിന്റെ അടുത്തുള്ള വീടുകളിൽ നിന്ന് ആവശ്യസാധനകൾ ശേഖരിച്ചു. മൊത്തമായി സമാഹരിച്ച സാധനങ്ങൾ എൻ എസ് എസ് ക്ലസ്റ്ററിനു എത്തിച്ചുകൊടുത്തു.




Monday, August 12, 2019

ഒരു കൈത്താങ്ങ്

പ്രളയക്കെടുതിയിൽ ഒരു കൈത്താങ്ങായി ഞങ്ങൾ ദുരിതാശ്വാസ ക്യാമ്പിൽ പോവുകയും അവിടത്തെ പരിസരം വൃത്തിയാക്കുകയും ചെയ്തു. അവിടത്തെ അഭയാർഥികൾക്കു ഭക്ഷണം വിതരണം ചെയ്യുകയും പ്രളയബാധിതർക്ക് ആശ്വാസം പകരുകയും ചെയ്തു.



Tuesday, August 6, 2019

പുതുമയുടെ ഉദഘാടനം

പുതിയ കെട്ടിടത്തിന്റെ ഉദഘാടനത്തിന്റെ ഭാഗമായി മേൽനോട്ട നിർവഹണത്തിന് ഞങ്ങൾ കാര്യപരിപാടികളുടെ വോളന്റിയേർമാരായി നിന്നു.


Monday, August 5, 2019

പുതുമയിലേക്ക് ഒരു ചുവട്

രാവിലെ കുട്ടികളിൽ നിന്നും പൊതിച്ചോർ ശേഖരിച്ചു.
അതിനുശേഷം പുതിയ ബിഎൽഡിങ്ങിന്റെ ഉദഘാടനത്തിന്റെ ഭാഗമായി ക്യാമ്പ്‌സും പരിസരവും വൃത്തിയാക്കി.



Friday, August 2, 2019

ഹിരോഷിമയും സുഡോകു പക്ഷികളും

ഹിരോഷിമ ദിനത്തോടനുബന്ധിച്ചു യുദ്ധവിരുദ്ധ പ്രകടനത്തിനായി സുഡോകു പക്ഷികളെ നിർമിക്കാൻ പഠിച്ചു.