Thursday, December 26, 2019

പ്രഥമ ശുശ്രൂഷ പരിശീലനം

പ്രഥമ ശുശ്രൂഷാപരിശീലനത്തെ പറ്റി ക്ലാസ്സ് എടുത്തു.പലതരം ശുശ്രൂഷയെ പറ്റി ഡോക്ടർ ക്ലാസ്സ് എടുത്തു. പ്രഥമശുശ്രൂഷകളെപറ്റി ഒരു ക്വിസ്മത്സരം നടത്തി. 

Friday, December 6, 2019

ഭിന്നശേഷി വാരാചരണം.

ഭിന്ന ശേഷി വാരാചരണത്തോടനുബന്ധിച്ചു രേണുക ടീച്ചർ ക്ലാസ്സ് എടുത്തു തന്നു. ഭിന്ന ശേഷിയെ കുറിച്ച് കുറച്ചധികം  മനസിലാക്കാൻ സാധിച്ചു.





Friday, November 29, 2019

പോക്സോ നിയമവും വിദ്യാർത്ഥികളും.

"പോക്സോനിയമവും വിദ്യാർത്ഥികളും" എന്ന വിഷയത്തെ പറ്റി വിയ്യൂർ സബ്ബ്  ഇൻസ്‌പെക്ടർ കെ. എൻ ജയചന്ദ്രൻ സർ ക്ലാസ്സ് എടുത്തു തന്നു. പോക്സോ നിയമം എന്താണെന്നും അതിന്റെ ശിക്ഷകൾ എന്താണെന്നും ആ നിയമത്തിന്റെ പ്രാധാന്യത്തെ പറ്റിയും ആ ക്ലാസ്സിൽ പറഞ്ഞു.



Thursday, November 21, 2019

ആർത്തവശുചിത്വം കൗമാരം

"ആർത്തവശുചിത്വം" എന്നതിനെപ്പറ്റി പെൺകുട്ടികൾക്ക് പ്രിയ മേടം ക്ലാസ്സ് എടുത്തു തന്നു.



"ആൺകുട്ടികളും കൗമാരവും"  എന്നതിനെ പറ്റി ആൺകുട്ടികൾക്ക്‌ ഹെൽത്ത്‌ ഇൻസ്‌പെക്ടർ സുഭാഷ് സർ  ക്ലാസ്സ് എടുത്ത് കൊടുത്തു.


Saturday, November 16, 2019

ഖരമാലിന്യശേഖരണം

സ്കൂൾ പ്ലാസ്റ്റിക് മാലിന്യ വിമുക്തമാക്കുന്നതിന് ഞങ്ങൾ സ്കൂൾ പരിസരത്തുള്ള എല്ലാ പ്ലാസ്റ്റിക് മാലിന്യവും ശേഖരിച്ച്, അത് കോർപറേഷന് കൈമാറി.




Tuesday, November 5, 2019

കായികോത്സവത്തിനും എൻ എസ് എസ്

തൃശൂർ ഗവെർന്മെന്റ് കോളേജിൽ നടന്ന കായികോത്സവത്തിന്റെ ആവശ്യങ്ങൾക്കായി എൻ എസ് എസ് വോളന്റീർസ് നിയോഗിക്കപ്പെട്ടു.
വോളന്റീയർമാരായി ഒക്ടോബർ 29,30 നവംബർ 4,5 ദിവസങ്ങളിൽ കോളേജിൽ പോയി.




Friday, November 1, 2019

നേത്രപരിശോധന ക്യാമ്പ്

Dr. റാണി മേനോൻ ഐ ക്ലിനിക്കിന്റെ ആഭിമുഖ്യത്തിൽ സ്കൂളിൽ എല്ലാ വിദ്യാർത്ഥികൾക്കും  സൗജന്യ നേത്ര പരിശോധന നടത്തി.




Saturday, October 5, 2019

കാന്റ്റീൻ നടത്തിപ്പും കാര്യപരിപാടികളും

സ്കൂളിൽ യൂത്ത് ഫെസ്റ്റിവൽ നടക്കുന്നതിന്റെ ഭാഗമായി ഒരു താത്കാലിക കാന്റ്റീൻ സ്ഥാപിക്കുകയും സ്കൂൾ വിദ്യാർത്ഥികൾക്ക് മിതമായ നിരക്കിൽ ലഘുഭക്ഷണം നൽകുകയും ചെയ്തു. അതോടൊപ്പം സ്കൂളിൽ വോളണ്ടീയരായി കാര്യപരിപാടികൾ നടത്തുകയും ചെയ്തു.



Thursday, October 3, 2019

സേവനവാരാചരണം

ഗാന്ധിജയന്തിക്ക് ശേഷം ഞങ്ങൾ സേവനവാരം നടത്താൻ തീരുമാനിക്കുകയും അതനുസരിച്ചു സ്കൂളും പരിസരവും വൃത്തിയാക്കുകയും ചെയ്തു.

Wednesday, October 2, 2019

ഗാന്ധിജയന്തിയും വയോജന സർവേയും

വയോജന സർവ്വേ എടുക്കുന്നതിന്റെ ഭാഗമായി ഞങ്ങൾ ഹരിതഗ്രാമത്തിൽ ചെല്ലുകയും സർവ്വേ നടത്തുകയും ചെയ്തു.
അതിനുശേഷം ഉച്ചയോടെ ഞങ്ങൾ സ്കൂളിലെ ഗാന്ധിശിലയും പരിസരവും  വൃത്തിയാക്കുകയും ചെയ്തു.


Tuesday, October 1, 2019

ഗൃഹനിർമ്മാണ പുരോഗമനങ്ങൾ

വീടുപണിയുടെ ആവശ്യത്തിനായുള്ള മെറ്റലും സിമെന്റും ഞങ്ങൾ റോഡിൽ നിന്നും പണി നടക്കുന്ന സ്ഥലത്ത് എത്തിച്ച് കൊടുത്തു.




Monday, September 30, 2019

വീട് നിർമാണം

വീട് നിർമാണത്തിന് ആവശ്യമായ കട്ട ഞങ്ങൾ എത്തിക്കാൻ സഹായിച്ചു.


Friday, September 27, 2019

രക്തദാന ക്യാമ്പ്

നമ്മളെല്ലാവരും ഒന്നാണെന്നും, മറ്റുള്ളവരെ സഹായിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്യം ആണെന്നും മനസിലാക്കികൊണ്ട് ഞങ്ങൾ സ്കൂളിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. പരിപാടി ഉദഘാടനം ചെയ്തത് പ്രിൻസിപ്പൽ ദയ ടീച്ചർ ആണ്.രക്ത ശേഖരണത്തിനായി വന്ന ഡോക്ടർമാരെ സഹായിച്ചുകൊണ്ട് വളരെ നല്ല രീതിയിൽ ക്യാമ്പ് നടത്താൻ ഞങ്ങൾക്ക് സാധിച്ചു.





Thursday, September 26, 2019

രക്തദാന ക്യാമ്പിന്റെ ഒരുക്കങ്ങൾ

രക്തദാന ക്യാമ്പിന്റെ മുന്നോടിയായി ഞങ്ങൾ സ്കൂളിൽ രക്തദാന ക്യാമ്പിന് വേണ്ടിയുള്ള ഒരുക്കങ്ങൾ സജ്ജമാക്കി.


പാഠം ഒന്ന് പാടത്തേക്ക്

പാഠം ഒന്ന് പാടത്തേക്ക് എന്ന പദ്ധതിയുടെ ഭാഗമായി ഞങ്ങൾ സ്കൂളിന്റെ പരിസരത്തുള്ള പാടാത്ത് എത്തിച്ചേരുകയും നെല്ല് വിതക്കുകയും ചെയ്തു.കൃഷ്ണൻകുട്ടി മാസ്റ്റർ ആണ് ഈ പരിപാടി ഉദഘാടനം ചെയ്തത്.





Friday, September 6, 2019

തറയിടൽ

കൊച്ചമ്മിണി ചേച്ചിയുടെ വീടിന്റെ തറ നിർമാണം. ഞങ്ങൾ വളരെ സന്തോഷത്തോടെ അതിൽ പങ്കുചേർന്നു.


Monday, September 2, 2019

പൊതിച്ചോർ വിതരണം

പൊതിച്ചോർ വിതരണത്തിനായി കുട്ടികളിൽ നിന്നും പൊതിച്ചോർ ശേഖരിച്ച് പാക്ക് ചെയ്ത് ACTS സ്ഥാപനത്തിന് കൈമാറി.


Saturday, August 31, 2019

കല്ല് എത്തിക്കൽ

വീട് നിർമാണത്തിന് ആവശ്യമായ കല്ലുകൾ ഞങ്ങൾ സ്കൂളിൽ നിന്നും വരി  വരിയായി നിന്നുകൊണ്ട് ശേഖരിച്ച് വീടുനിര്മാണത്തിനായി എത്തിച്ചു കൊടുത്തു.